മട്ടാഞ്ചേരി: റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വൻതോതിൽ വിൽപന നടക്കുമ്പോഴും ഭക്ഷ്യവകുപ്പ് അധികൃതർ നിസ്സംഗതയിലെന്ന് ആക്ഷേപം. ഒരു മാസത്തിനുള്ളിൽ മട്ടാഞ്ചേരിയിൽ രണ്ട് കേന്ദ്രത്തിൽനിന്നാണ് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയത്. അധികൃതരുടെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രണ്ട് കേസിലും പ്രതികൾ റിമാൻഡിലാകുകയും ചെയ്തു. പൊലീസിന്‍റെ ശക്തമായ ഇടപെടലാണ് നൂറുകണക്കിന് ചാക്ക് റേഷൻ ധാന്യങ്ങൾ പിടികൂടാൻ കഴിഞ്ഞത്. റേഷനിങ് അധികൃതർ കടയുടമകൾക്ക് അനുകൂല നടപടികൾ എടുക്കാൻ ശ്രമിച്ചതായ ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊതുവിതരണത്തിനുള്ള ചാക്കുകളിലല്ല ധാന്യങ്ങൾ കണ്ടെത്തിയതെന്ന റിപ്പോർട്ടാണ് റേഷനിങ് അധികൃതർ പൊലീസിന് നൽകിയിട്ടുള്ളതെന്നാണ് അറിയുന്നത്. ഇത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, റേഷൻ കരിഞ്ചന്തക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.