പഴകുളം സ്വദേശിയുടെ മൃതദേഹം മീനച്ചിലാറ്റിൽ

attn adoor പഴകുളം സ്വദേശിയുടെ മൃതദേഹം മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട: കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ മുട്ടം ജങ്​ഷൻ പാലത്തിനടിയിൽ മീനച്ചിലാറ്റിൽ ചൊവ്വാഴ്ച രാവിലെ അടൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അടൂർ പഴകുളം സ്വദേശി ചന്ദ്രവിലാസം ​ഗോപാലൻ നായരാണ്​ (77) മരിച്ചത്. കൈകാലുകൾ ഉടുമുണ്ടും വള്ളിയും കൊണ്ട് ബന്ധിച്ചനിലയിൽ വെള്ളത്തിൽ കമിഴ്ന്ന നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. പ്രാഥമിക ​നി​ഗമനത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി തിടനാട് സി.ഐ ബാബു സെബാസ്റ്റ്യൻ പറഞ്ഞു. നന്മ കൂട്ടം പ്രവർത്തകൻ അഷ്​റഫ് കുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം കരക്കെത്തിച്ചു. ഇരുപതോളം വർഷമായി തിടനാട് കാവും കുളത്ത് ഒറ്റമുറി വീട്ടിൽ താമസിച്ച് പ്രദേശത്ത്​ കൂലിപ്പണി ചെയ്തുവരുകയായിരുന്നു. രണ്ടരവർഷം മുമ്പ് അടൂരിലേക്ക് പോയെങ്കിലും ഒരാഴ്ച മുമ്പ് തിടനാട്ടിലേക്ക് തിരികെയെത്തി. തിങ്കളാഴ്ച രാത്രി അരുവിത്തുറ പള്ളിക്കുസമീപം ഇദ്ദേഹത്തെ കണ്ടതായി ചിലർ പൊലീസിനോട് പറഞ്ഞു. ഇതിനിടെ, കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞമാസം 28ന് അടൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്​. വീട്ടിൽനിന്ന്​ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രാധാമണിയമ്മ. മകൾ: രജനി. മരുമകൻ: സുരേഷ്. ------ പടം ഗോപാലൻ നായർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.