തലക്ക്​ അടിയേറ്റ യുവാവ് മരിച്ചു

വാകത്താനം: തലക്ക്​ അടിയേറ്റ്​ പാത്താമുട്ടം സെന്‍റ്​ ഗിറ്റ്‌സ് കോളജിലെ ഇലക്​ട്രീഷൻ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസ്​ (40) മരിച്ചു. ഞായറാഴ്ച രാത്രി 11 ഓടെയാണ് ഞാലിയാകുഴിയിലെ ബാറിന്​ മുന്നിൽ ഇരുവിഭാഗം തമ്മിൽ ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിലാണ് ജിനുവിന് തലക്ക്​ അടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മദ്യപിച്ചശേഷം ഇരുവിഭാഗം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. സംസ്കാരം ചൊവ്വാഴ്ച വാകത്താനം സെന്‍റ്​ ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ലിൻസി. മക്കൾ: ജയ്ഡൻ, ജിയോൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.