'വിലക്കയറ്റം നിയന്ത്രിക്കണം'

കൊച്ചി: ദിനംപ്രതി വർധിക്കുന്ന ഇന്ധനവിലയും നിർമാണ സാമഗ്രികളുടെ വിലയും ജനജീവിതം ദുഷ്കരമാക്കുന്നതായി കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ അതിഭീമമായ വിലവർധന താങ്ങാനാവുന്നതല്ലെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. വിലവർധനക്ക്​ കടിഞ്ഞാണിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് അവർ പറഞ്ഞു. ഡീസൽ വിലവർധനമൂലം ചരക്കുകടത്ത് കൂലി വർധിക്കുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് സംഘടന പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.