കോതമംഗലം: കോതമംഗലം കോഴിപ്പിള്ളിയിലെ എസ്.എച്ച് കോൺവൻറിൽ സന്യസ്ത വിദ്യാർഥിനിയെ (കന്യാസ്ത്രീ ആകാൻ പഠിക്കുന്ന) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം ഇടയാൽ അന്നു അലക്സാണ് (21) മരിച്ചത്. എസ്.എച്ച് കോൺവന്‍റ് നൊവീഷ്യേറ്റ് അംഗമായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മറ്റുള്ളവർക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനി തുടർ പ്രാർഥനയിൽ പങ്കെടുക്കാൻ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പ് മുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാമപുരം സെന്‍റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. EKD Annu 21 KMGM അന്നു അലക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.