സഹകരണ എക്സ്​പോ: സ്വാഗതസംഘം ഓഫിസ് തുറന്നു

കൊച്ചി: മറൈന്‍ ഡ്രൈവില്‍ 18 മുതല്‍ 25 വരെ നടത്തുന്ന 'സഹകരണ എക്‌സ്‌പോ'യുടെ സ്വാഗതസംഘം ഓഫിസ് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ബുക്ക് സ്റ്റാളി‍ൻെറ അക്ഷരമന്ദിരത്തിലാണ് സ്വാഗതസംഘം ഓഫിസ്. കല-സാംസ്കാരിക-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സഹകരണ സംഘങ്ങളുടെ ഇരുനൂറോളം സ്റ്റാളുകളാണ് എക്സ്​പോയിൽ ഉണ്ടാകുക. സഹകരണ മേഖലയിൽ ഉൽപാദിപ്പിക്കുന്ന മുന്നൂറ്റിനാൽപതിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കലാപരിപാടികളും വിപുല ഫുഡ് കോർട്ടും ഒരുക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വിവിധ സഹകരണ സംഘങ്ങൾ ഇക്കാര്യം മുൻകൂട്ടി അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ബ്രോഷർ പ്രകാശനം ടി.ജെ. വിനോദ് എം.എൽ.എക്ക് നൽകി നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സഹകരണ സംഘം രജിസ്ട്രാർ അദീല അബ്ദുല്ല, ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, കേരള ബാങ്ക് അധ്യക്ഷൻ ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.