കൊച്ചി: സംസ്ഥാന സർക്കാറിൻെറ ജനദ്രോഹ മദ്യനയം തിരുത്തിക്കാൻ സത്യഗ്രഹത്തിനിറങ്ങാൻ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതൃസമ്മളനം തീരുമാനിച്ചു. 12ന് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് ഗേറ്റിൽ പ്രതിഷേധ സംഗമവും സമരപ്രഖ്യാപനവും നടക്കും. തുടർന്ന് സർക്കാറിന് നിവേദനം നൽകും. അനുകൂലമായ പ്രതികരണം ഇല്ലെങ്കിൽ പ്രഫ. എം.പി. മന്മഥൻെറ സൃതിദിനമായ മേയ് ഒന്നിന് സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. പാലാരിവട്ടം പി.ഒ.സിയിൽ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫ. ജേക്കബ് ജി. പാലക്കപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന നേതൃസമ്മേളനം പ്രസിഡൻറ് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.