കൊച്ചി: എം.സുകുമാരപിള്ള ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ആതുര സേവനരംഗത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള ഈ വർഷത്തെ അവാർഡ് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിഡ് ചിറമ്മേലിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് തെരുവോരം മുരുകന് നൽകാനും തീരുമാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. സുകുമാരപിള്ളയുടെ എട്ടാം ചരമ വാർഷികമായ ഏപ്രിൽ ഏഴിന് ആശിർഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മാത്യു ടി. തോമസ് എം.എൽ.എ, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ഫോട്ടോ- ഫാ.ഡേവിഡ് ചിറമ്മേൽ, തെരുവോരം മുരുകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.