സോളാര്‍ മാന്‍ ഡോ. സോളങ്കിയുടെ ഊര്‍ജസ്വരാജ് യാത്ര നാലിന് കുസാറ്റില്‍

കളമശ്ശേരി: ഊര്‍ജ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഇന്ത്യയുടെ സോളാര്‍ മാന്‍ ഡോ. ചേതന്‍ സിങ് സോളങ്കിയുടെ ഊര്‍ജ സ്വരാജ് യാത്രയുടെ ഭാഗമായ സോളാര്‍ ബസ് കുസാറ്റിലെത്തുന്നു. എനര്‍ജി സ്വരാജ് ഫൗണ്ടേഷ‍ൻെറ സ്ഥാപകനായ ഡോ. സോളങ്കി, മധ്യപ്രദേശ് സര്‍ക്കാറി‍ൻെറ സോളാര്‍ എനര്‍ജിയുടെ ബ്രാന്‍ഡ് അംബാസഡറും ഐ.ഐ.ടി ബോംബെയിലെ പ്രഫസറുമാണ്. ഊര്‍ജ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2030 വരെ വീട്ടില്‍ പോകില്ലെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം, 3.2 കിലോവാട്ട് സോളാര്‍ പാനലുകളും മൂന്ന്​ കെ.വി.എ ഇന്‍വെര്‍ട്ടറും മണിക്കൂറില്‍ ആറ്​ കിലോവാട്ട് ശേഷിയുമുള്ള സോളാര്‍ ബസിലാണ് യാത്രയും താമസവും. നാലിന് കുസാറ്റില്‍ എത്തുന്ന ഡോ. സോളങ്കി പ്രഭാഷണം നടത്തും. ഉച്ചക്ക്​ 2.30ന് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.