സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതി​രെ ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ

മൂവാറ്റുപുഴ: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ച് ഒരു വർഷം പിന്നിട്ടിട്ടും അന്തിമ പട്ടിക പ്രസിദ്ധീകരിക്കാത്തത് മനുഷ്യാവകാശലംഘനമാണെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ. നിലവിലെ മാനദണ്ഡപ്രകാരം 2021 ഫെബ്രുവരിയിൽ അപേക്ഷ ക്ഷണിച്ചശേഷം, കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നിർദേശമുണ്ടായിട്ടുപോലും സ്ഥലംമാറ്റ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം കോടതി ഇടപെട്ട് കരട് പ്രസിദ്ധീകരിച്ചെങ്കിലും അന്തിമ പട്ടിക മാർച്ച് 31ന് ശേഷം ഇറക്കുമെന്നാണ് ട്രൈബ്യൂണലിനെ സർക്കാർ അറിയിച്ചത്. ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ഭാരവാഹികളായ ഒ. ഷൗക്കത്തലി, ജലീൽ പാണക്കാട്, ഡോ. എസ്.സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.