'റേഷൻ മണ്ണെണ്ണ വിലവർധന പിൻവലിക്കണം'

കൊച്ചി: സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മൂന്ന് മാസത്തിലൊരിക്കൽ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില കുത്തനെ ഉയർത്തിയ കേന്ദ്രനടപടി സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം തകർക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. 59 രൂപയായിരുന്ന മണ്ണെണ്ണയുടെ വില 22 രൂപ​ ഒറ്റയടിക്ക് വർധിപ്പിച്ച് 81 രൂപയായാണ്​ ഉയർത്തിയത്​. കേരളത്തിൽ ഒരുലക്ഷം കിലോലിറ്റർ മണ്ണെണ്ണ ആവശ്യമുള്ളിടത്ത് ഇപ്പോൾ 8680 കിലോലിറ്റർ മാത്രമാണ് നൽകുന്നത്. അത് ഈ മാസം 40 ശതമാനം കുറവുവരുത്തി 3888 കിലോലിറ്റർ മാത്രമാണ് നൽകിയത്. എല്ലാ കാർഡിനും മണ്ണെണ്ണ വിഹിതം അര ലിറ്ററായി പരിമിതപ്പെടുത്തി. വിഷുവും റമദാനും ഒത്തുവരുന്ന ഈ മാസത്തിൽ മണ്ണെണ്ണയുടെ സംസ്ഥാന വിഹിതം കൂട്ടി, വർധിപ്പിച്ച വില പിൻവലിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ. ഷിജീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.