വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയയാളെ അറസ്റ്റ് ചെയ്തു

കാലടി: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മലയാറ്റൂർ മുണ്ടങ്ങാമറ്റം കളരിക്കൽ വീട്ടിൽ സലിയെയാണ് (48) പിടികൂടിയത്. നീലീശ്വരം ജങ്​ഷനിൽ വീട്ടമ്മയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. എസ്.ഐമാരായ എസ്. ശിവപ്രസാദ്, ജയിംസ് മാത്യു എ.എസ്.ഐ ജോഷി തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചിത്രം--സലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.