പ്ലാന്‍ ഫണ്ട് വകമാറ്റൽ അടിയന്തര യോഗം വിളിക്കണം -എല്‍.ഡി.എഫ്

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ പ്ലാന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചത് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നല്‍കി. കവളങ്ങാട് പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ വീട് മെയിന്‍റനന്‍സ് ജനറല്‍ വിഭാഗത്തിന് മാറ്റിവെച്ചിരുന്ന 27 ലക്ഷത്തില്‍ പകുതി തുകയും വകമാറ്റിയാണ് ചെലവഴിച്ചത്. ഇതുസംബന്ധിച്ച് ഒരു ആലോചനയും നടന്നില്ല. ഇത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും ഭരണസമിതി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.