പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

കാലടി: പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച ചെയ്യാത്ത വിഷയം സെക്രട്ടറി മിനിറ്റ്സിൽ എഴുതിച്ചേർത്ത് പാസാക്കിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് മെംബർമാർ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ പി.കെ. കുഞ്ഞപ്പൻ, സി.വി. സജേഷ്, പി.ബി. സജീവ്, സരിത ബൈജു, സ്മിത ബിജു എന്നിവരാണ് ഉപരോധം നടത്തിയത്. 26ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തോട്ടകത്തെ കാന നിർമാണം അജണ്ടയിൽ വെച്ചിരുന്നില്ലെന്നും 31ന് ചേർന്ന കമ്മിറ്റിയിൽ ആ വിഷയം പാസാക്കിയെന്ന് കമ്മിറ്റിയെ അറിയിച്ചെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. തുടർന്ന് പഞ്ചായത്തിന് മുന്നിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. പഞ്ചായത്ത് സെക്രട്ടറിയുടെ തെറ്റായ നടപടിയിൽ വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകിയതായി പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ചിത്രം--കാലടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ ധൽണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.