പെരിങ്ങാല-പുത്തൻകുരിശ് റോഡ് നിർമാണം പാതിയിൽ നിലച്ചു

കിഴക്കമ്പലം: ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആരംഭിച്ച പെരിങ്ങാല-പുത്തന്‍കുരിശ് റോഡ് നിര്‍മാണവും പാതിവഴിയില്‍. കൊല്ലപ്പടി മുതല്‍ കാണിനാട് ക്ഷേത്രംവരെയുള്ള ഭാഗത്ത് മാത്രമാണ് പ്രാരംഭഘട്ട ടാറിങ് നടത്തിയത്. ഇവിടം മുതല്‍ പെരിങ്ങാല വരെ ഇനി എന്ന് ടാറിങ് നടക്കുമെന്ന് ഒരു വിവരവുമില്ലെന്ന്​ നാട്ടുകാര്‍ പറയുന്നു. മുമ്പ്​ കുടിവെള്ള പൈപ്പ്​ലൈന്‍ ഇടാത്തതിനാലാണ് നിർമാണം വൈകിയതെങ്കില്‍ ഇപ്പോള്‍ പൈപ്പിട്ടെങ്കിലും ജലസേചന വകുപ്പ് പൈപ്പ് ഇടുന്നതിന് പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ട തുക കൈമാറാത്തതാണ് നിര്‍മാണം നീളാന്‍ കാരണം. 34 ലക്ഷം രൂപ റോഡ് വെട്ടിപ്പൊളിച്ചതിന് ജലസേചന വകുപ്പ് പൊതുമരാമത്തുവകുപ്പിന് നല്‍കണം. ഇത് വൈകുന്നതിനാലാണ്​ കുന്നത്തുനാട് പഞ്ചായത്ത്​ അതിര്‍ത്തിയിലെ ഭാഗത്ത് റോഡ് നിര്‍മാണം ആരംഭിക്കാത്തത്. വകുപ്പുകള്‍ തമ്മിലെ ഏകീകരണം ഇല്ലാത്തത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ ആഴ്ചകളായി പട്ടിമറ്റം ജലഅതോറിറ്റി എ.ഇ അവധിയിലാണ്. കാലവര്‍ഷത്തിനുമുമ്പ്​ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരിങ്ങാല ഭാഗത്തുനിന്ന് വടവുകോട്, പുത്തന്‍കുരിശ്, കോലഞ്ചേരി ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന്​ കുന്നത്തുനാട് പഞ്ചായത്ത് അംഗം കെ.കെ. മീതീന്‍ ആവശ്യപ്പെട്ടു. പടം. പെരിങ്ങാല-കാണിനാട് റോഡ് (em palli 1road)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.