കൂത്താട്ടുകുളം: ടൗണിൻെറ ഹൃദയഭാഗത്തെ 30 സെന്‍റ് ദേവസ്വം ഭൂമി സർക്കാർ ഏറ്റെടുക്കുന്നു. 1989 മുതൽ പാട്ടക്കുടിശ്ശിക ഉള്ളതിനാലും പാട്ടക്കാലാവധി കഴിഞ്ഞിട്ടും വലിയൊരു തുക പാട്ടക്കുടിശ്ശിക അടക്കാനുള്ളതിനാലുമാണ് കലക്ടറുടെ ഉത്തരവുപ്രകാരം ഭൂമി ഏറ്റെടുക്കുന്നത്. എന്നാൽ, ഈ ഭൂമി ദേവസ്വം വക ഭൂമി ആണ്. ഇതുസംബന്ധിച്ച് റവന്യൂ രേഖകളും കൂടാതെ 2014ൽ ഹൈകോടതി ഉത്തരവുമുണ്ട്. ഇത് സർക്കാർ വക ഭൂമിയാണെന്ന് കാണിച്ചാണ് ഏറ്റെടുക്കുന്നത്. ശനിയാഴ്ച സ്ഥലം അളന്ന് തിട്ടപ്പെടുത്തിയശേഷം ഭൂമി ഏറ്റെടുക്കും. ഇത് സംബന്ധിച്ച് നിലവിൽ ആശുപത്രി ഭരണം നടത്തുന്നവർക്ക് നോട്ടീസ് നൽകി. കൂടാതെ, ആശുപത്രിയിൽ നോട്ടീസ് പതിപ്പിച്ചിട്ടുമുണ്ട്. അടുത്തിടെ ദേവസ്വം ബോർഡ് അംഗം സ്ഥലം സന്ദർശിക്കുകയും ഭൂമി തിരികെ ദേവസ്വത്തിലേക്ക് പിടിച്ചെടുക്കുമെന്നും പ്രവർത്തനം നിലച്ച ആശുപത്രി ദേവസ്വം ഹോസ്പിറ്റലായി പ്രവർത്തനം ആരംഭിക്കാൻ ശ്രമം നടത്തുമെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.