ആരോഗ്യ മേഖലയിൽ ഡിജിറ്റൽ ഇന്ത്യക്ക്​ കേരളം മാതൃകയെന്ന്​ വിദഗ്ധർ

കൊച്ചി: ആരോഗ്യമേഖലയിൽ ഡിജിറ്റൽ ഇന്ത്യക്ക്​ കേരളം മാതൃകയാണെന്ന്​ ആരോഗ്യ വിദഗ്​ധർ അഭിപ്രായപ്പെട്ടു. 'കേരള ആരോഗ്യ മോഡൽ' സമീപകാലങ്ങളിൽ കൈവരിച്ച ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ നേട്ടങ്ങൾ മറ്റുള്ളവർക്ക്​ പ്രചോദനമേകുന്നവയാണ്​. കൺസോർഷ്യം ഓഫ് അക്രെഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷൻസ് (CAHO) CAHOCON -2022ന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന സംവാദത്തിൽ, വോൾട്ടേഴ്സ് ക്ലുവെർ ഹെൽത്ത് ഏഷ്യ -​പസിഫിക് വൈസ് പ്രസിഡന്റ് (സെയിൽസ്) നോർമൻ ഡീറി, കിംസ് ഹെൽത്ത് കേരള ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ എം.ഐ. സഹദുള്ള, വോൾട്ടേഴ്സ് ക്ലുവെർ കൺട്രി ഹെഡ് (ക്ലിനിക്കൽ ഇഫക്ടിവ്നെസ്) ഹരീഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കേരളം താമസിയാതെ ഇന്ത്യയിലെ ആദ്യത്തെ പൂർണമായും ഡിജിറ്റലൈസ് ചെയ്ത പ്രാഥമിക ആരോഗ്യ സുരക്ഷാ സംവിധാനമുള്ള സംസ്ഥാനമാകാൻ പോവുകയാണെന്ന് ഡോ. സഹദുല്ല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.