കൊച്ചി: വീട് കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തിയയാൾ എക്സൈസിൻെറ പിടിയിൽ. വെണ്ണല സ്വദേശി തച്ചേത്ത് വീട്ടിൽ ജോളി എന്ന തോമസിനെയാണ് (51) എറണാകുളം റേഞ്ച് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽനിന്ന് 35 ലിറ്റർ മദ്യം കണ്ടെടുത്തു. ടൗണിലെ ബിവറേജ്സ് ഔട്ട്ലെറ്റുകളിൽനിന്ന് പലതവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് കൂടിയ വിലക്ക് മറിച്ച് വിൽപന നടത്തിവരുകയായിരുന്നു. ഉപഭോക്താക്കൾക്കിടയിൽ 'ജോളി ബാർ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. രഹസ്യവിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ആവശ്യക്കാർ എന്ന വ്യാജേന എക്സൈസ് ഷാഡോ സംഘം പ്രതിയെ സമീപിച്ച് പിടികൂടുകയായിരുന്നു. അസി. ഇൻസ്പെക്ടർ കെ.ആർ. രാമപ്രസാദ്, കെ.വി. ബേബി, പ്രിവന്‍റിവ് ഓഫിസർമാരായ കെ.കെ. രമേശൻ, പി.യു. ഋഷികേശൻ, സത്യനാരായണൻ, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്ത് കുമാർ, വനിത സിവിൽ ഓഫിസർ സി.ജി. പ്രമിത എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. Er crime jolly bar thomas പിടിയിലായ ജോളി എന്ന തോമസ് Er crime jolly drinks പിടികൂടിയ മദ്യക്കുപ്പികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.