ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ ക്യാമ്പ് നാലുമുതല്‍

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ബാഡ്മിന്‍റണ്‍ അക്കാദമിയില്‍ നാലുമുതല്‍ മേയ് 31 വരെ നീളുന്ന സമ്മര്‍ ബാഡ്മിന്റണ്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. മുന്‍ അന്താരാഷ്ട്ര താരം ആല്‍വിന്‍ ഫ്രാന്‍സിസാണ് അക്കാദമിയുടെ മെന്റര്‍. രണ്ട് ഘട്ടമായാണ് ക്യാമ്പ് നടക്കുക. ആദ്യത്തെ ക്യാമ്പ് നാലുമുതല്‍ ഈ മാസം 30 വരെയും രണ്ടാമത്തെ ക്യാമ്പ് മേയ് രണ്ടുമുതല്‍ 31 വരെയുമാണ് നടക്കുക. തുടക്കക്കാര്‍ക്കുള്ള കോച്ചിങ്, ഇന്റര്‍മീഡിയറ്റ് കോച്ചിങ്, അഡ്വാന്‍സ്ഡ് കോച്ചിങ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായാണ് പരിശീലനം. ആറ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോൺ: 8921309153.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.