പരീക്ഷസമ്മർദത്തെ കുറിച്ച് വിദ്യാർഥിനിയുടെ ചോദ്യം; പരിഹാര നിർദേശങ്ങളുമായി ഗവർണർ

കൊച്ചി: 10ാം ക്ലാസ് പരീക്ഷയുടെ പേരിൽ രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നുമുള്ള സമ്മർദത്തെ എങ്ങനെ നേരിടണമെന്നായിരുന്നു എറണാകുളം സെന്‍റ്​ തെരേസാസ് കോളജിലെ ഒരുവിദ്യാർഥിനിക്ക് അറിയേണ്ടിയിരുന്നത്, ചോദിച്ചതാവട്ടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടും. വിദ്യാർഥകളില്‍ പരീക്ഷാ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തി‍ൻെറ പദ്ധതിയായ പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ സംവദിക്കുന്ന പരിപാടിയുടെ ഭാഗമായാണ് സെന്‍റ്​ തെരേസാസില്‍ ഗവർണർ വിദ്യാർഥിനികളുമായി സംസാരിച്ചത്. സമ്മര്‍ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും ഇതേക്കുറിച്ച് ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ചുറ്റുപാടിലും പ്രവർത്തനനിരതരാകാൻ കഴിയുന്നവരാണ് അസാധാരണ പ്രതിഭാശാലികളാവുന്നത്. ആരും പ്രതിഭാശാലികളായി ജനിക്കുന്നില്ലെന്ന്​ വ്യക്തമാക്കിയ ഗവർണർ പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ച് പഠിച്ചിരുന്ന സഹപാഠിയെക്കുറിച്ചുള്ള ഓർമകളും പങ്കുവെച്ചു. രണ്ടര മണിക്കൂർ നീണ്ട പ്രധാനമന്ത്രിയുടെ സംവാദം ഗവർണർ വിദ്യാർഥികൾക്കൊപ്പമാണ് കേട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.