നെടുമ്പാശ്ശേരി: സംസ്ഥാനത്തേക്ക് വൻതോതിൽ സ്പിരിറ്റ് എത്തുന്നത് ദിണ്ഡിഗൽവഴി. കഴിഞ്ഞ ദിവസം എടയാറിൽ 8000 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദിണ്ഡിഗലിൽനിന്ന് പച്ചക്കറി ലോറികളിൽ ഒളിപ്പിച്ചാണ് കേരളത്തിൽ എത്തിക്കുന്നത്. ബിവറേജിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ട സാഹചര്യത്തിൽ വ്യാജമദ്യമുണ്ടാക്കാനാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നും വ്യക്തമായി. അഞ്ചുമാസത്തിലേറെയായി നിത്യേന ധാരാളം ലോഡുകൾ ഇവിടെനിന്ന് കയറ്റി പോകാറുണ്ടായിരുന്നുവെന്ന് സമീപത്തുള്ള ചിലർ മൊഴി നൽകിയിട്ടുണ്ട്. ഏതാനും നാൾക്കുമുമ്പ് വരാപ്പുഴ റേഞ്ചിൽ കുറഞ്ഞ അളവിൽ സ്പിരിറ്റുമായി ഒരാളെ പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണമാണ് എടയാറിലെ സ്പിരിറ്റ് ഗോഡൗണിലേക്കെത്താൻ സഹായകമായത്. സ്പിരിറ്റിന്റെ ആവശ്യക്കാരനെന്ന പേരിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ സ്പിരിറ്റ് ലോബിയിലെ ഏജൻറുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ആലുവ മുട്ടത്തെ മെട്രോ പില്ലറിന് സമീപം സ്പിരിറ്റ് ലോറിയുണ്ടെന്നും പണവുമായെത്താനും നിർദേശിച്ചു. ഇതനുസരിച്ച് എക്സൈസുകാർ പലസംഘമായി തിരിഞ്ഞ് അവിടെയെത്തിയപ്പോഴേക്കും സ്പിരിറ്റ് ലോറി ഡ്രൈവർ കടന്നുകളഞ്ഞു. എന്നാൽ, സ്പിരിറ്റിന്റെ പണം കൈപ്പറ്റാനെത്തിയ രണ്ടുപേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എടയാറിലെ പ്രവർത്തനം നിലച്ച പെയിന്‍റ് കമ്പനിയിൽ ഭൂഗർഭ അറയുണ്ടാക്കി അതിനകത്താണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയത്. അവിടെയുണ്ടായിരുന്ന രണ്ട് പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പനിയുടമയെ പ്രതിയാക്കിയിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.