വൈപ്പിന്‍: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ച വിധിക്കെതിരെ ഭരണഘടന അനുവദിച്ച പൗരാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. നായരമ്പലം ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി എടവനക്കാട് മദ്റസത്ത് ഫലാഹിയ ഗ്രൗണ്ടിൽ സമാപിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എടവനക്കാട് മഹല്ല് ഖത്തീബ് മുഹമ്മദ് സലീം നദ്വി ഖിറാഅത്ത് നടത്തി. വൈപ്പിന്‍ മേഖല ജമാഅത്ത് കൗണ്‍സിൽ പ്രസിഡന്റ് കെ.കെ ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു.ജില്ല മുസ്ലിം ജമാഅത്ത് കൗണ്‍സിൽ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. എസ്.എം. സൈനുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. വി.എ അബ്ദുറസാഖ്, കെ.എസ്. അബ്ദു സലാം,അബ്ദു സമദ് മദനി,ആസിഫ് മാസ്റ്റര്‍, പി.എ അബ്ദുജലാൽ,കെ.കെ അബ്ദുറഹ്മാന്,കെ.എം. അഷ്‌റഫ്,അനീഷ് മട്ടാഞ്ചേരി,മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.