കൊച്ചി: അന്യായമായി അറസ്റ്റ് ചെയ്ത് അബ്ദുന്നാസിര്‍ മഅ്ദനിയെ നാടുകടത്തിയിട്ട് കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്ന വ്യാഴാഴ്ച പി.ഡി.പി നേതൃത്വത്തില്‍ കറുകപ്പള്ളിയില്‍ പൗരാവകാശ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് കറുകപ്പള്ളി ജങ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല അധ്യക്ഷത വഹിക്കും. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ടി.ജെ. വിനോദ് എം.എല്‍.എ, പി.വി. ശ്രീനിജിന്‍ എം.എല്‍.എ, ഫാ. പോള്‍ തേലക്കാട്ട്, നൗഫല്‍ ബാഖവി, കവി സി.എസ്. രാജേഷ്, മ്യുസിഷന്‍ നാസര്‍ മാലിക്, അയിഷ സുല്‍ത്താന ലക്ഷദ്വീപ്, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍, കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുജീബ്റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ പങ്കെടുക്കും. കൊടിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൗരാവകാശ നിഷേധങ്ങളും നേരിടുന്ന മഅ്ദനിക്ക് നീതി ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പൗരാവകാശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.