വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി തുറന്നു

ആലുവ: സംയുക്ത ട്രേഡ് യൂനിയൻ ദ്വിദിന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും ആലുവയിൽ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചില്ല. ഒന്നാം ദിവസത്തിൽനിന്ന് വ്യത്യസ്തമായി കുറച്ച് കടകൾ തുറന്നു. മാർക്കറ്റിന് മുന്നിലെ സമരകേന്ദ്രത്തിൽ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം ടി.വി. സൂസൻ ഉദ്ഘാടനം ചെയ്തു. ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ എ. ഷംസുദ്ദീൻ, എ.പി. പോളി, ജുബിൻ, മാത്യു ജോർജ്, നാസർ മുട്ടത്തിൽ, പി.എം. സഹീർ, മുഹമ്മദ് സഹീർ, പോളി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ലളിതഗാനം, മാപ്പിളപ്പാട്ട്, ഓട്ടൻതുള്ളൽ - വിപ്ലവഗാനം തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാപ്‌ഷൻ ea yas12 panimudak സംയുക്ത ട്രേഡ് യൂനിയൻ ദ്വിദിന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം മാർക്കറ്റിന് മുന്നിലെ സമര കേന്ദ്രത്തിൽ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം ടി.വി. സൂസൻ ഉദ്ഘാടനം ചെയ്യുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.