പറവൂർ: തെരുവുനായുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. മുനിസിപ്പൽ കവലയിൽ ജോലി ചെയ്തിരുന്ന ഹോം ഗാർഡ് എം.ജെ. തോമസിനെ (51) അടക്കമാണ് തെരുവുനായ് കടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെ കവലയിൽ ജോലിക്കെത്തി കടയുടെ സമീപം ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ഓടി വന്ന നായ് തോമസിനെ കടിച്ചത്. കാലിൽനിന്നും പിടിവിടാതിരുന്ന നായെ ഒരു വിധത്തിൽ കാൽ കുടഞ്ഞും ബഹളമുണ്ടാക്കിയുമാണ് ഓടിച്ചത്. തോമസിനെ കടിക്കുന്നതിന് മുമ്പ് കെ.എം.കെ കവലയിലെ പെട്രോൾ പമ്പിൽ വെച്ച് പെരുമ്പടന്ന ഗവ. എൽ.പി സ്കൂളിലെ അധ്യാപിക ഇന്ദുലേഖയുടെ (40) കാലിലും നായ് കടിച്ചു. പെട്രോൾ അടിക്കാൻ ഇരുചക്രവാഹനം പമ്പിൽ നിർത്തിയ സമയത്താണ് കടിയേറ്റത്. രണ്ടുപേരുടെയും കാലിൽ ആഴത്തിൽ മുറിവുണ്ടായി. ഇരുവരും താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നടത്തിയശേഷം എറണാകുളം ജനറൽ ആശുപത്രിയിലെത്തി കുത്തിവെപ്പ് എടുത്തു. കുറച്ചു നാളുകളായി നഗരത്തിലും സമീപ പ്രദേശത്തും തെരുവുനായ് ശല്യവും ആക്രമണവും വർധിച്ചു വരികയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് നഗരത്തിലെ തോന്ന്യകാവിലും കുറച്ചുപേരെ തെരുവുനായ് ആക്രമിച്ചിരുന്നു. തെരുവുനായ് ശല്യത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ നഗരസഭ അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നായ് കടിച്ച് മുറിവേറ്റാൽ എടുക്കേണ്ട കുത്തിവെപ്പിനുള്ള മരുന്നു താലൂക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്തതും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പടം EA PVR nagarathil home gaurd 7 തെരുവുനായുടെ കടിയേറ്റ ഹോം ഗാർഡ് എം.ജെ. തോമസിന് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.