ചങ്ങനാശ്ശേരി: മോട്ടോറിൽ കെട്ടിയിരുന്ന കയർ മാറ്റിക്കെട്ടാനായി കിണറ്റിലിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കുരിശുംമൂട് ജിസ് അക്കാദമിക്ക് സമീപം പാണംപറമ്പിൽ ബാബുവാണ് (56) മരിച്ചത്. തുരുത്തി യൂനിറ്റുമുക്ക് പുതുപ്പിടി വീട്ടിൽ പി.ജെ. ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള 40 അടി താഴ്ചയുള്ളതും വെള്ളമുള്ളതുമായ കിണറ്റിലാണ് ബാബു ഇറങ്ങിയത്. ഇതിനിടെ, ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചങ്ങനാശ്ശേരി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ സജിമോൻ ടി. ജോസഫിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ശ്വസന ഉപകരണത്തിന്‍റെ സഹായത്തോടെ കിണറ്റിൽനിന്ന് ബാബുവിനെ പുറത്തെടുത്ത് ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: തൂമ്പുങ്കൽ കുടുംബാംഗം ലൈസാമ്മ. മക്കൾ: ക്രിസ്റ്റി, കിഷോർ, ക്ലിന്‍റ്. KTL CHR 3 death Babu ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.