മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. 140 കോടിയുടെ ഭരണാനുമതിയാണുള്ളത്. കൊച്ചി തുറമുഖ ട്രസ്റ്റിന്‍റെ അധീനതയിലുള്ള ഫിഷറീസ് ഹാർബർ എം.പി.ഇ.ഡി.എ യുമായി ചേർന്നാണ് നവീകരണം നടക്കുന്നത്. തോപ്പുംപടിയിൽ എഴുപത് ഏക്കർ സ്ഥലത്താണ് ഹാർബർ പ്രവർത്തിക്കുന്നത്. എയർ കണ്ടീഷൻ ലേലഹാൾ, ശുദ്ധജല ടാങ്ക്, വിശ്രമമുറി, കോംപ്ലക്സ്, പാർക്കിങ് യാർഡ് തുടങ്ങി ആധുനിക സംവിധാനങ്ങളും, ശുചീകരണവും, സുരക്ഷയുമൊരുക്കിയാണ് ഹാർബർ നവീകരണം നടക്കുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഓണത്തോടെ നവീകരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സമയബന്ധിതമായി മൂന്നു ഘട്ടങ്ങളിലായാണ് നവീകരണം പൂർത്തിയാക്കുക. കേന്ദ്ര ഫിഷറീസ് -തുറമുഖ വകുപ്പ് നവീകരണത്തിനായി തിരഞ്ഞെടുത്ത ഇന്ത്യയിലെ അഞ്ച് ഫിഷറീസ് ഹാർബറുകളിലൊന്നാണ് കൊച്ചിയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.