വാഹനമോഷണക്കേസ്​ പ്രതിയെ കര്‍ണാടകയില്‍നിന്ന്​ പിടികൂടി

മരട്: വാഹനമോഷണക്കേസിൽ പ്രതിയായ യുവാവിനെ കര്‍ണാടകയില്‍നിന്ന്​ പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി മണിമേലെവീട്ടില്‍ നിജാഫിനെയാണ്​ (25) മരട് പൊലീസ് അറസ്റ്റ്​ ചെയ്തത്. വൈറ്റിലയില്‍നിന്ന്​ സ്‌കൂട്ടര്‍ മോഷ്ടിക്കുകയും പിന്നീട് ചേര്‍ത്തലയില്‍ ഉപേക്ഷിച്ചുപോവുകയുമായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ അന്വേഷണത്തില്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണര്‍ വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ മരട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോസി, എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍രാജ്, സിവിൽ പൊലീസ് ഓഫസര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. EC-TPRA-2 Arrest പ്രതി നിജാഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.