വനത്തിൽ മാലിന്യം തള്ളിയയാൾ പിടിയിൽ

-വാഹനവും കസ്റ്റഡിയിലെടുത്തു കോതമംഗലം: നേര്യമംഗലം റേഞ്ചിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പാംബ്ല വനത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയയാളെയും വാഹനവും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ സ്വദേശിയായ ടി.ബി. മാഹീനാണ് പിടിയിലായത്. മൂവാറ്റുപുഴയിലെ ആക്രിക്കടയിൽനിന്ന്​ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യം വാഹനത്തിൽ കയറ്റി പാംബ്ല ഭാഗത്ത് വനത്തിൽ തള്ളുകയായിരുന്നു. മാലിന്യം കടത്തിയ വാഹനം കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വനത്തിൽ മാലിന്യം തള്ളിയാൽ കർശനനടപടി ഉണ്ടാകുമെന്ന് നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.ജി. സന്തോഷ് പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. അനിത്, അൻജിത് ശങ്കർ, കെ.കെ. ഷെമിൽ, അർച്ചന നായർ, ഫോറസ്റ്റ്​ വാച്ചർ വി.എൻ. ഷാജി എന്നിവർ ചേർന്നാണ് നടപടി സ്വീകരിച്ചത്. EM KMGM 3 lorry മാലിന്യം തള്ളിയതിന് വനംവകുപ്പ് പിടികൂടിയ വാഹനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.