പള്ളിക്കര: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കരിമുഗളിൽ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായികള്‍ പറഞ്ഞു. രണ്ടുദിവസത്തെ പണിമുടക്കില്‍ ചെറുകിട കച്ചവടക്കാരെ സംബന്ധിച്ചടത്തോളം വലിയ നഷ്ടമാണ് സംഭവിക്കുന്നത്. തിങ്കളാഴ്ച കരിമുഗളിൽ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയായിരുന്നു. കിഴക്കമ്പലം: ട്വന്‍റി20 ചീഫ് കോഓഡിനേറ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പണിമുടക്കിനെതിരെ രംഗത്തുവന്നെങ്കിലും പണിമുടക്കില്‍ കിഴക്കമ്പലത്ത് ഉള്‍പ്പെടെ കടകള്‍ അടഞ്ഞുകിടന്നു. പുക്കാട്ടുപടി, കിഴക്കമ്പലം, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലും കടകള്‍ തുറന്നില്ല. കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര, അമ്പലപ്പടി, പെരിങ്ങാല ഭാഗങ്ങളില്‍ മാത്രമാണ് കടകള്‍ തുറന്നുപ്രവര്‍ത്തിച്ചത്. അഗന്‍വാടികള്‍ പ്രവര്‍ത്തിച്ചു പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ അംഗന്‍വാടികള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിച്ചു. 29 അംഗന്‍ വാടികളാണ് പഞ്ചായത്തിലുള്ളത്. പണിമുടക്കിനെ തുടര്‍ന്ന് കുട്ടികള്‍ എത്തിയില്ലങ്കിലും ജീവനക്കാര്‍ എത്തി ജോലിയില്‍ പ്രവേശിച്ച് മടങ്ങുകയായിരുന്നു പടം. പൊലീസ് സംരക്ഷണത്തോടെ പള്ളിക്കരയില്‍ കടകള്‍ തുറന്നു (em palli 2) പടം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ നടത്തിയ പ്രതിഷേധ പ്രകടനം( em palli photo 2)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.