പണിമുടക്കിനെ തള്ളി പുല്ലുവഴി, വല്ലം

പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴിയും വല്ലം ജങ്ഷനും ഹര്‍ത്താലിന് സമാനമായ പണിമുടക്കിനെ തള്ളി. വര്‍ഷങ്ങളായി കടകള്‍ അടച്ചുള്ള പ്രതിഷേധങ്ങളെ അവഗണിക്കുന്നവരാണ് പുല്ലുവഴിക്കാര്‍. ഇക്കാര്യത്തില്‍ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരികള്‍ക്ക് അനുകൂലമാണ്. ഇപ്പോള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ ആരും തുനിയാറില്ല. തുറന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ മുതിര്‍ന്നതായ ഒരു അനിഷ്ട സംഭവവും പുല്ലുവഴിയില്‍ അടുത്തകാലങ്ങളില്‍ ഉണ്ടായിട്ടില്ല. വിശന്നുവലയുന്നവര്‍ക്കും ആവശ്യസാധനങ്ങള്‍ തേടി അലയുന്നവര്‍ക്കും ഹര്‍ത്താല്‍നാളില്‍ പുല്ലുവഴി അനുഗ്രഹമാണ്. വരുംകാലങ്ങളിലും കടകള്‍ അടച്ചുള്ള പ്രതിഷേധത്തെ തള്ളിക്കളയാനാണ് ഇവരുടെ തീരുമാനം. അടുത്തകാലത്തായി വല്ലം ജങ്ഷനും പുല്ലുവഴിയുടെ പാതയിലാണ്. കടകളടച്ചുള്ള പ്രതിഷേധത്തില്‍ ഇവിടത്തെ വ്യാപാരികള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. ഹോട്ടല്‍, പഴം, പച്ചക്കറി, പലചരക്ക് കടകളെല്ലാം പതിവുപോലെ തിങ്കളാഴ്ചയും തുറന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.