ഫ്രറ്റേണിറ്റി സ്ഥാനാർഥികളായി വിജയം നേടിയവരെ ആദരിച്ചു

കൊച്ചി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ സ്ഥാനാർഥികളായി വിജയം നേടിയവർക്കും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കളമശ്ശേരിയിൽ സ്വീകരണ പരിപാടി ദേശീയ പ്രസിഡന്‍റ്​ ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ്​ പ്രസിഡന്‍റ്​ കെ.എം. ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ. അഷ്റഫ്, അർച്ചന പ്രജിത്ത്, സംസ്ഥാന സെക്രട്ടറി ഷഹിൻ ശിഹാബ്, സംസ്ഥാന കാമ്പസ് സെക്രട്ടേറിയറ്റ് അംഗങ്ങളായ നസീഫ് എടേപ്പുറം, ഫസലുറഹ്​മാൻ പുൽപറ്റ, എറണാകുളം ജില്ല പ്രസിഡന്‍റ്​ മുഫീദ് കൊച്ചി, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് എന്നിവർ വ്യത്യസ്ത സെഷനുകളിൽ സംസാരിച്ചു. ER KALA 6 FRETENITY കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി സ്ഥാനാർഥികളായി വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് ദേശീയ പ്രസിഡന്‍റ്​ ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.