കോതമംഗലം: കേരളീയ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ മഹാത്മാ അയ്യൻകാളിയുടെ പോരാട്ടങ്ങളെ വിസ്മരിക്കാൻ കഴിയാത്തതാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്. കെ.പി.എം.എസ് സുവർണജൂബിലി സമ്മേളന വിളംബരമായി കോതമംഗലം യൂനിയൻ സംഘടിപ്പിച്ച '' സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ വൈസ് പ്രസിഡന്‍റ് ഗോപി നാടുകാണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ റഷീദ സലീം, സീതി മുഹമ്മദ്, ഷൈജു അയ്യപ്പൻ, എ.ടി. ലൈജു,ശശി കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. എം.ജി സർവകലാശാലയിൽനിന്നും ബി.എ സംസ്കൃതത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എനീഷ എൽദോസിനെ ആദരിച്ചു. EM KMGM 5 Ayankali കെ.പി.എം.എസ് സുവർണജൂബിലി സമ്മേളന വിളംബരമായി കോതമംഗലം യൂനിയൻ സംഘടിപ്പിച്ച '' സാംസ്കാരിക പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.