പൊതുമരാമത്ത് ഉദ്യോഗസ്ഥന് മർദനമേറ്റ സംഭവം: പൊലീസ് പ്രതികളുമായി ഒത്തുകളിച്ചെന്ന്​ ആക്ഷേപം

കോലഞ്ചേരി: പൊതുമരാമത്ത് അസിസ്റ്റന്‍റ്​ എൻജിനീയർക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് പ്രതികൾക്ക്​ അനുകൂല നിലപാട് സ്വീകരിച്ചതായി ആക്ഷേപം. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചേർത്തതിനൊപ്പം എഫ്.ഐ.ആറിൽ തിരുത്തൽ വരുത്തിയതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പ്രതികളായ ആൽബർട്ട് ചെറിയാൻ, ജിനു ജോർജ് എന്നിവർക്ക്​ അനുകൂലമായാണ് പുത്തൻകുരിശ് പൊലീസ് നിലപാട് സ്വീകരിച്ചതെന്നും പറയുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് ഓഫിസിലെ അസിസ്റ്റന്‍റ്​ എൻജിനീയർ എ. അസീമിന് മർദനമേറ്റത്. നിയമവിരുദ്ധമായി ബില്ലുകൾ മാറിനൽകണമെന്ന കരാറുകാരുടെ സമ്മർദത്തിന് വഴങ്ങാതെ വന്നതോടെയാണ് മർദിച്ചതെന്ന്​ ഉദ്യോഗസ്ഥൻ പറയുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.