കൊച്ചി മെട്രോ കരാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന്​

ആലുവ: കൊച്ചി മെട്രോയിൽ ജോലിചെയ്യുന്ന വിവിധ കരാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. കൊച്ചി മെട്രോ സ്‌റ്റാഫ് ആൻഡ്​ വർക്കേഴ്സ് അസോ. (ഐ.എൻ.ടി.യു.സി) നേതൃയോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, ആവശ്യാനുസരണം തൊഴിലാളികളെ നിയമിക്കുക, നിയമപരമായി അർഹതപ്പെട്ട ആനുകൂല്യം അനുവദിക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. മെട്രോ മാനേജ്മെന്‍റി‍ൻെറ നിഷേധാത്മക നിലപാടിൽ യൂനിയൻ പ്രതിഷേധിച്ചു. നേതൃയോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത് കൊച്ചുവീടൻ അധ്യക്ഷതവഹിച്ചു. ഷിജോ തച്ചപ്പിള്ളി, വിജു ചൂളക്കൻ, എബി കോഴിക്കാടൻ, സീനമോൾ ദേവസി, ബിന്ദു വിജയൻ, ആശ പ്രദീപ്, ജോൺസൻ മയ്പാൻ, അജ്മൽ സക്കീർ, സാം വി.റോയി, രാകേഷ്, രാജു, സബിൻ മാത്യു, കെ.എ. ഹിശാം എന്നിവർ സംസാരിച്ചു. ഏപ്രിൽ എട്ടിന് അവകാശ പ്രഖ്യാപന സമ്മേളനം ജില്ല കോൺഗ്രസ് കമ്മിറ്റി ഓഡിറ്റോറിയത്തിൽ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.