നസ്രത്ത് കേമ്പിരി റോഡും അനുബന്ധ റോഡുകളും ഉദ്ഘാടനം ചെയ്തു

മട്ടാഞ്ചേരി: നസ്രത്ത് സൻെറ് സെബാസ്റ്റ്യൻ ചാപ്പൽ കേമ്പിരി റോഡും അനുബന്ധ റോഡുകളുടെയും ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡുകളുടെ നവീകരണം പൂർത്തീകരിച്ചത്. സാമൂഹിക പ്രവർത്തകൻ വക്കോ പ്രകാശ് അധ്യക്ഷത വഹിച്ചു. നസ്രത്ത് തിരുക്കുടുംബ ദേവാലയ വികാരി ഫാ. ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, പി.ജെ. ദാസൻ, എ.എസ്. യേശുദാസ്, ജിനേഷ്, ഐ.ജെ. ജോളി, സാബു പണ്ടോത്ത്, പി.എസ്. രജനീഷ്, ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.