കാക്കനാട്: ചലനം കാമ്പയിൻെറ ഭാഗമായി ചിറ്റേത്തുകര ടർഫ് ഗ്രൗണ്ടിൽ യൂത്ത് ലീഗ് പ്രവർത്തകർ ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു. ഇൻഫോ പാർക്ക് പൊലീസ് എസ്.ഐ മനു പി.മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽനിന്നുള്ള 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ പറവൂരിൽനിന്നുള്ള ഡർബി എഫ്.സിയെ പരാജയപ്പെടുത്തിയ കാക്കനാടുനിന്നുള്ള ബുൾ റിങ്സ് എഫ്.സി ചാമ്പ്യന്മാരായി. വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങിൽ ചിറ്റേത്തുകര നോർത്ത് യൂനിറ്റ് പ്രസിഡന്‍റ് പി.ബി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും നൽകി. യോഗത്തിൽ യൂനിറ്റ് ജനറൽ സെക്രട്ടറി ടി.എ. അബ്ദുൽ റഷീദ് സ്വാഗതവും ട്രഷറർ കെ.എസ്. ഷാജഹാൻ നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. ജലീൽ, തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹീംകുട്ടി, നഗരസഭ കൗൺസിലർ പി.എം. യൂനിസ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എ. മുഹമ്മദ് ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.