മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ നാലുദിവസമായി വെള്ളമില്ല; രോഗികൾ വലയുന്നു. മോട്ടോർ തകരാറാണ് കാരണമെന്നാണ് പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്നവരുടെ വാർഡിലേക്കുള്ള ലൈനാണ് തകരാറിലായത്. എന്നാൽ, തകരാറ് ജീവനക്കാർ രണ്ടുദിവസം അറിയിക്കാതെവെച്ചുവെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് മെക്കാനിക്കിനെ വിളിച്ചത്. ഇതിനിടെ വെള്ളം ശേഖരിക്കുന്ന സംഭരണിയുടെ തകരാറാണെന്ന് ജീവനക്കാർ പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ ടാങ്കിൻെറ ഉയരക്കൂടുതൽ കണക്കിലെടുത്ത് അഗ്നിരക്ഷ സേനയെ വിളിച്ചുവരുത്തിയെങ്കിലും മോട്ടോർ തകരാറാണെന്ന് മനസ്സിലാക്കിയതോടെ ഇവർ മടങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് സാമൂഹിക പ്രവർത്തകരും ടാങ്കിനു മുകളിൽ കയറാനുള്ള സംവിധാനങ്ങൾ ഒരുക്കാനെത്തി. അപ്പോഴാണ് മോട്ടോർ കത്തിയ വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.