ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: വാട്​സ്​ആപ് കൂട്ടായ്മ വെള്ളിത്തിരയുടെ ഭാഗമായ വെള്ളിത്തിര പ്രൊഡക്​ഷൻസ്​ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലി‍ൻെറ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു. സംവിധായകനും ജൂറി അംഗവുമായ സന്തോഷ് വിശ്വനാഥാണ് ഉദ്ഘാടനം ചെയ്തത്. കെ.ഐ.എസ്.എഫ്.എഫ് ഫൗണ്ടറും സി.ഇ.ഒയുമായ പി.ടി. അല്‍ത്താഫ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജു സജീഷ്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു. ഷോര്‍ട്ട് ഫിലിം, മ്യൂസിക്കല്‍ വിഡിയോ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും നൽകും. 1000 രൂപയാണ് പ്രവേശനഫീസ്. തെരഞ്ഞെടുക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമുകള്‍ ഒ.ടി.ടികളിലൂടെ പ്രദര്‍ശിപ്പിക്കാനും അവസരം നൽകും. 2015 മുതല്‍ 2022 ഏപ്രില്‍വരെയുള്ള ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക്കല്‍ വിഡിയോകളുമാണ് ഫെസ്റ്റിവലില്‍ പരിഗണിക്കുന്നത്. www.vellithira.net വെബ്‌സൈറ്റ് വഴി ഏപ്രില്‍ 20വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.