'എ‍െൻറ കേരളം' മെഗാ പ്രദര്‍ശന-വിപണന മേള മേയിൽ

'എ‍ൻെറ കേരളം' മെഗാ പ്രദര്‍ശന-വിപണന മേള മേയിൽ കൊച്ചി: സംസ്ഥാന സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവില്‍ മേയ്​ രണ്ടുമുതല്‍ ഒമ്പതുവരെ നടക്കുന്ന 'എ‍ൻെറ കേരളം മെഗാ പ്രദര്‍ശന- വിപണന മേള'യില്‍ വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ മുതല്‍ വ്യത്യസ്ത രുചികള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ട് വരെ ഒരുക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്താരത്തില്‍ ഒരുക്കുന്ന മെഗാ പ്രദര്‍ശന മേളയില്‍ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാളുകള്‍, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജില്ലയിലും സംസ്ഥാനത്തും ഉണ്ടായ നേട്ടങ്ങള്‍, കേരളത്തി‍ൻെറ ചരിത്രം, അഭിമാന നേട്ടങ്ങള്‍, കേരളത്തിന്റെ 10 വ്യത്യസ്ത അനുഭവങ്ങള്‍ റീക്രിയേറ്റ് ചെയ്യുന്ന കേരളത്തെ അറിയാം എന്ന ടൂറിസം ഏരിയ എന്നിവയുണ്ടാകും. 150 വിപണന സ്റ്റാളുകള്‍, 60 തീം സ്റ്റാളുകള്‍, 15 സര്‍വിസ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കും. മെഗാ പ്രദര്‍ശനമേളക്ക്​ മുന്നോടിയായി ജില്ലതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കലക്ടര്‍ ജാഫര്‍ മാലിക്കി‍ൻെറ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. മന്ത്രി പി. രാജീവ് മുഖ്യരക്ഷാധികാരിയായ സംഘാടക സമിതിക്ക് പുറമേ മേളയുടെ സുഗമമായ നടത്തിപ്പിന് 11 സബ് കമ്മിറ്റികളും രൂപവത്​കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് ആവശ്യമായ തയാറെടുപ്പുകള്‍ നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.