ജില്ലയിലെ സ്കൂളുകളിൽ കൂടുതൽ ടിങ്കറിങ് ലാബുകൾ നിർമിക്കാൻ ശ്രമിക്കും -ഉല്ലാസ് തോമസ്

കാക്കനാട്: ജില്ലയിലെ സ്കൂളുകളിൽ കൂടുതൽ ടിങ്കറിങ് ലാബുകളും സയൻസ് പാർക്കുകളും ആരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്. ഓരോ ബി.ആർ.സിയുടെ കീഴിൽ ഒരു സയൻസ് പാർക്കെങ്കിലും ലഭ്യമാക്കാനും ശ്രമിക്കുമെന്നും പറഞ്ഞു. ജില്ല പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സ്കൂളുകൾക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെട്രോനെറ്റ് സി.എൻ.ജി ലിമിറ്റഡി‍ൻെറ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചായിരുന്നു ഉപകരണങ്ങൾ ലഭ്യമാക്കിയത്. 20 സ്കൂളുകൾക്ക് ലാബ് ഉപകരണങ്ങൾ നൽകാൻ അഞ്ചു ലക്ഷം രൂപയാണ് കമ്പനി നൽകിയത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ ശൗചാലയം നിർമിക്കാൻ ഒരു കോടി പെട്രോനെറ്റ് സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി നൽകുമെന്നും അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ മനോജ് മൂത്തേടന്‍, കെ.വി. രവീന്ദ്രന്‍, ഷാന്‍റി എബ്രഹാം, പി.എം. നാസർ, ഷാരോൺ പനക്കൽ, സെക്രട്ടറി ജോബി തോമസ്, പെട്രോനെറ്റ് സി.എൻ.ജി ലിമിറ്റഡ് സീനിയർ മാനേജർ (സി.എസ്.ആർ) ആഷിഷ് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.