പഞ്ചായത്ത് പിടിച്ചെടുത്ത അംബേദ്കര്‍ പ്രതിമ വിട്ടുനല്‍കണമെന്ന ആവശ്യവുമായി പട്ടികജാതി വിഭാഗം രംഗത്ത്  

വൈപ്പിന്‍: പട്ടികജാതി വിഭാഗക്കാര്‍ ഏറെ പ്രതീക്ഷയോടെ നിര്‍മിച്ച ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമ ബലമായി എടുത്തുകൊണ്ടുപോകുകയും ഇപ്പോൾ പഞ്ചായത്തിനു മുന്നില്‍ സ്ഥാപിക്കാനുമുള്ള നീക്കത്തിൽ വൈപ്പിനിലെ ദലിത് സമൂഹം പ്രക്ഷോഭത്തിന്​ ഒരുങ്ങുന്നു. പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ പണിതെടുത്ത പ്രതിമ തിരിച്ചുതരണമെന്ന്​ ആവശ്യപ്പെട്ട്​ ഭീമഹരജി പഞ്ചായത്ത് അധികൃതര്‍ക്കും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും നല്‍കിയതിനു പിന്നാലെയാണ് പഞ്ചായത്തില്‍നിന്ന്​ ഇത്തരം നീക്കം ഉണ്ടായതെന്ന് പട്ടികജാതി വിഭാഗക്കാര്‍ ആരോപിക്കുന്നു. 2016ല്‍ ഒരു ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പ്രതിമ നിര്‍മിക്കുന്നതും സ്ഥാപിക്കുന്നതും. എന്നാല്‍, വലിയ കോലാഹലങ്ങള്‍ ഉണ്ടാകുകയും എടവനക്കാട് പഞ്ചായത്ത് പ്രതിമ എടുത്തുമാറ്റുകയുമായിരുന്നു. അഞ്ചുവര്‍ഷത്തെ അജ്ഞാതവാസത്തിനുശേഷം പഞ്ചായത്തിനു മുന്നില്‍ സ്ഥാപിക്കാനായി പ്രദര്‍ശിപ്പിക്കപ്പെട്ട പ്രതിമകണ്ട് ഞെട്ടിയതായും ഇവര്‍ പറയുന്നു. എടവനക്കാട് പഞ്ചായത്തില്‍ മേത്തറ അംബേദ്കര്‍ കോളനിയിലെ പട്ടികജാതിക്കാരുടെ ഉന്നമനത്തിനായിട്ടുള്ള പൊതുആവശ്യങ്ങള്‍ക്കുവേണ്ടി അനുവദിച്ച ഭൂമിലാണ് പ്രതിമ സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.