കോതമംഗലം: മലങ്കര സഭാ തർക്ക പ്രശ്നപരിഹാരത്തിന് സർക്കാർ നിയമ നിർമാണം നടത്തുന്നതിന് പൊതുജനാഭിപ്രായം തേടുന്നത് സ്വാഗതാർഹമാണെന്ന് മതമൈത്രി സംരക്ഷണ സമിതി. ജസ്റ്റിസ് കെ.ടി. തോമസ് ചെയർമാനായ നിയമ പരിഷ്കരണ കമ്മിറ്റിയുടെ ശിപാർശ സർക്കാർ എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിനുവേണ്ടി 100 കേന്ദ്രങ്ങളിൽ ബോധവത്കരണ സെമിനാറും കാമ്പയിനും സംഘടിപ്പിക്കും. ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12ന് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നടത്താൻ മതമൈത്രി സംരക്ഷണ സമതി പൊതുയോഗം തീരുമാനിച്ചു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുൻ മന്ത്രി ടി.യു. കുരുവിള, കെ.എ. നൗഷാദ്, ബാബു, അഡ്വ. രാജേഷ് രാജൻ, ലിസി ജോസ്, മാത്യു ജോസഫ്, ഷൈജന്‍റ് ചാക്കോ, പി.കെ. ചന്ദ്രശേഖരൻ നായർ, ഭാനുമതി രാജു, ബിനോയ് മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.