പെരുമ്പാവൂര്‍: ആരോഗ്യ മേഖലക്കും കാര്‍ഷിക മേഖലക്കും പട്ടികജാതി ക്ഷേമത്തിനും മുന്‍തൂക്കം നല്‍കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 27,75,10,521 രൂപ വരവും 27,62,15,072 രൂപ ചെലവും 12,95,448 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് അജി ഹക്കീം അവതരിപ്പിച്ചത്. പ്രസിഡന്‍റ് കെ.എം. അന്‍വര്‍ അലി അധ്യക്ഷത വഹിച്ചു. കിഴക്കമ്പലം, എടത്തല, ചൂര്‍ണിക്കര, കീഴ്മാട്, വാഴക്കുളം, വെങ്ങോല പഞ്ചായത്തുകള്‍ കാര്‍ഷിക പ്രാധാന്യമുള്ള പഞ്ചായത്തുകളായതുകൊണ്ട് ഈ മേഖലക്ക് 78,71,040 രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് ഇൻസെന്‍റിവ് നല്‍കുന്നതിന് 25 ലക്ഷം വകയിരുത്തി. വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐസൊലേഷന്‍ വാര്‍ഡ് ആരംഭിക്കും. മലയിടംതുരുത്ത് സി.എച്ച്.സിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ അനുവദിച്ച 35 ലക്ഷം പ്രയോജനപ്പെടുത്തി ഒ.പി വിഭാഗം കാര്യക്ഷമമാക്കും. രണ്ട് ഡോക്ടര്‍മാരെയും നഴ്‌സിങ് സ്റ്റാഫിനെയും നിയമിക്കാനും ഫണ്ട് വകയിരുത്തി. സി.എച്ച്.സികളില്‍ മരുന്ന് വാങ്ങാൻ 10,50,000 രൂപയും പട്ടികജാതി വിഭാഗത്തിൻെറ വിവിധ പദ്ധതികള്‍ക്ക് 1,72,92,000 രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് 30,3000 രൂപയും ഭവനപദ്ധതിക്ക് 1,78,00,000 രൂപയും വനിത ഘടകപദ്ധതിക്ക് 43,83,180 രൂപയും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും 22,00,000 രൂപ വീതവും വകയിരുത്തി. സ്ഥാപനങ്ങളുടെ നവീകരണത്തിനും പരിപാലനത്തിനുമായി 15,00,000 രൂപ വകയിരുത്തി. കേന്ദ്ര ധനകാര്യ കമീഷന്‍ ഫണ്ട് ഉപയോഗിച്ച് 1,31,00,000 രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.