പ്രത്യേക പെൻഷൻ ഫണ്ട്‌: സർക്കാർ ഉത്തരവ് സർവകലാശാലകളെ തകർക്കാനെന്ന്​

കളമശ്ശേരി: സർവകലാശാലകളിൽ പ്രത്യേക പെൻഷൻ ഫണ്ട്‌ രൂപവത്​കരിക്കണമെന്ന സർക്കാർ ഉത്തരവ് കേരളത്തിലെ സർവകലാശാലകളെ തകർക്കാനാണെന്ന് കൊച്ചിൻ യൂനിവേഴ്സിറ്റി സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ. ഉത്തരവിനെതിരെ പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിൽ പ്രസിഡന്‍റ്​ ടി.കെ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.സി. ശങ്കരനാരായണൻ, ഡോ. ഡി. രാജീവ്‌, ഡോ. എ.എ. സുധാകരൻ, കെ.കെ. അബ്ദുൽ അസീസ്, രാജേന്ദ്രൻ, ഉബൈദ് റഹ്മാൻ, എം.ഡി. പീതാംബരൻ, കെ.എം. ഇബ്രാഹിം, പ്രഭാകരൻ കുന്നത്ത്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.