മട്ടാഞ്ചേരി: വളരുന്ന കൊച്ചിയുടെ ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങൾ മുന്നിൽകണ്ട് സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് മേയർ എം. അനിൽകുമാർ. കൊച്ചിയുടെ വാണിജ്യരംഗത്ത് 125 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സിൻെറ നവീകരിച്ച കെട്ടിടവും കോൺഫറൻസ് ഹാളിൻെറ ഉദ്ഘാടനവും ഏറ്റവും മികച്ച വൃത്തിയുള്ള ഡിവിഷന് പുരസ്കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. മുമ്പ് 1970 ൽ ആണ് കൊച്ചിക്ക് മാസ്റ്റർപ്ലാൻ ഉണ്ടാക്കിയതെന്നും മേയർ പറഞ്ഞു. ഇന്ത്യൻ ചേംബർ പ്രസിഡന്‍റ് വികാസ് അഗർവാൾ അധ്യക്ഷത വഹിച്ചു. ചേംബറിൻെറ ക്ലീനസ്റ്റ് വാർഡ് അവാർഡിന് 10ാം ഡിവിഷൻ (കരുവേലിപ്പടി) കരസ്ഥമാക്കി. ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു 20,000 രൂപയുടെ അവാർഡ് മേയറിൽനിന്ന് ഏറ്റുവാങ്ങി. വാർഡുകൾ വൃത്തിയായി സൂക്ഷിക്കാൻ കൗൺസിലർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ മാസവും ഇന്ത്യൻ ചേംബർ അവാർഡുകൾ നൽകുമെന്ന് വികാസ് അഗർവാൾ പറഞ്ഞു. അസിസ്റ്റന്‍റ് കലക്ടർ സച്ചിൻ കുമാർ യാദവ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ഡോ. അഖിൽ, ചേംബർ വൈസ് പ്രസിഡന്‍റ് അരുൺ ഡേവിഡ് മൂക്കൻ എന്നിവർ സംസാരിച്ചു. ചിത്രം: മികച്ച ഡിവിഷനുള്ള പുരസ്കാരം മേയർ എം. അനിൽകുമാർ കൗൺസിലർ ബാസ്റ്റിൻ ബാബുവിന് സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.