കോതമംഗലം: റോഡുകള്‍ക്കും ലൈഫ് ഭവന പദ്ധതിക്കും മാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്‍കുന്ന നെല്ലിക്കുഴി പഞ്ചായത്ത് ബജറ്റില്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്കും മുന്തിയ പരിഗണന. 33,08,46,300 രൂപ വരവും 33,03,16,000 രൂപ ചെലവും 68,85,629 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. മെയിന്‍റനന്‍സ് ഗ്രാന്‍റ് വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും അധികമായി ആറു കോടിയോളം രൂപ സംസ്ഥാന സര്‍ക്കാറില്‍നിന്നും ലഭ്യമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തിയത് റോഡുകളുടെ നവീകരണത്തിനും നിര്‍മാണത്തിനുമാണ്. 10 കോടി രൂപയാണ് വകയിരുത്തിയത്. 125 പേര്‍ക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് വെച്ച് നല്‍കും. ഇതിന് ഭവനസമുച്ചയം ഉൾപ്പെടെ നിര്‍മിക്കാൻ അഞ്ചുകോടിയും മാലിന്യ സംസ്കരണത്തിന് ഒരു കോടിയും വകയിരുത്തി. കാര്‍ഷിക മേഖലയില്‍ ഇടപെടലുകള്‍ നടത്തുന്നതിന് 60 ലക്ഷം രൂപയും കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ 48 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് ശോഭ വിനയന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.