കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് (എം.ടെക്) യോഗ്യത. നെറ്റ്, പി.എച്ച്.ഡി, അധ്യാപന പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിൻെറ കോപ്പിയും സഹിതം 30ന് മുമ്പ് csdir@cusat.ac.in എന്ന മെയിലിലേക്ക് അയക്കുകയോ നേരിട്ട് കമ്പ്യൂട്ടര്‍ സയന്‍സ് മേധാവിക്ക് സമര്‍പ്പിക്കുകയോ ചെയ്യണം. ഫോണ്‍ :0484 2862301.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.