കൊച്ചി: തൊഴിലാളി സംഘടനകള്‍ ഈ മാസം 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് അനവസരത്തിലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. തൊഴിലാളികളുടെ പണിമുടക്കിനോട് സംഘടനക്ക് അനുഭാവപൂര്‍വമായ സമീപനമാണുള്ളത്. എങ്കിലും സാമ്പത്തിക വര്‍ഷത്തിൻെറ അവസാന ദിനങ്ങളില്‍ നടത്തപ്പെടുന്ന പണിമുടക്ക് വ്യാപാര മേഖലക്ക് താങ്ങാവുന്നതിലും വലിയ ആഘാതമാകും. ചെറുകിട ഇടത്തരം വ്യാപാരികളെ ഇത് വളരെ പ്രതികൂലമായി ബാധിക്കും. പണിമുടക്ക് ദിനങ്ങളില്‍ തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.