ബസ് ഉടമകളും തൊഴിലാളികളും പ്രതിഷേധ ധർണ നടത്തി

കാക്കനാട്: ബസുടമകളുടെ അനിശ്ചിതകാല പണിമുടക്കിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ബസ് ഉടമകളും തൊഴിലാളികളും ചേർന്ന് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കലൂർ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് ഹൈക്കോർട്ട് ജങ്​ഷനിലാണ് അവസാനിച്ചത്. സമരത്തിന്റെ ഭാഗമായി ബസുടമയുടെ പ്രതീകാത്മക ആത്മഹത്യ നടത്തി. ധർണ സംയുക്തസമരസമിതി സംസ്ഥാന പ്രസിഡന്‍റ്​ എം.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. കെ.എ. നജീബ് അധ്യക്ഷത വഹിച്ചു. കെ.ബി. സുനീർ, ബാലകൃഷ്ണൻ, കെ.എം. നവാസ്, നെൽസൺ മാത്യു, ജോയി ജോസഫ്, രാമ പടിയാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.